Top News

കൊട്ടാരക്കരയിൽ ‘അതിജീവിതയ്ക്കൊപ്പം’ ഏകദിനശില്പശാല സംഘടിപ്പിച്ചു.

കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ല പോലീസും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും ചേർന്ന് ‘അതിജീവിതയ്ക്കൊപ്പം’ എന്ന ശീർഷകത്തിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അവകാശങ്ങൾ, വിവിധ പദ്ധതികൾ, ആനുകൂല്യങ്ങൾ തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച ബോധവൽക്കരണമാണ് ശില്പശാലയുടെ ലക്ഷ്യം. കൊട്ടാരക്കരയിലെ ബ്ലോക്ക് പഞ്ചായത്ത് ഹാൾ (സ്വരാജ് ആഡിറ്റോറിയം), E.T.C ജംഗ്ഷനിൽ വച്ചാണ് ശില്പശാല സംഘടിപ്പിച്ചത്.

അഡീഷണൽ എസ്.പി. ശ്രീ ഷാനിഹാൻ എ.ആർ. സ്വാഗതം നിർവഹിച്ച ചടങ്ങിൽ കൊല്ലം റൂറൽ ജില്ലാപോലീസ് മേധാവി ശ്രീ വിഷ്‌ണു പ്രദീപ് റ്റി.കെ IPS അധ്യക്ഷത വഹിച്ചു. ശില്പശാലയുടെ ഉദ്ഘാടനം ഫാമിലി കോടതി ജഡ്ജി ശ്രീ ഹരി ആർ. ചന്ദ്രൻ നിർവഹിച്ചു. അതേ സമയം ‘സമയം സ്കീം’ പോസ്റ്റർ പ്രകാശനവും നടത്തി. മുഖ്യ പ്രഭാഷണം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ഡോ. അമൃത ടി (സബ് ജഡ്ജി) നടത്തി. നന്ദി പ്രസംഗം വനിതാ സെൽ സബ് ഇൻസ്പെക്ടർ ശ്രീമതി രശ്മി എസ്.ആർ നിർവഹിച്ചു.

Leave a Comment

Your email address will not be published. Required fields are marked *