Top News
Kerala news

പാലക്കാട് കെഎസ്ഇബി ജീവനക്കാരൻ ശുചിമുറിയിൽ മരിച്ച നിലയിൽ

കെഎസ്‌ഇബി മുതുതല സെക്ഷൻ ഓഫിസിലെ ലൈൻമാൻ എലവഞ്ചേരി കരിങ്കുളം കരിപ്പായി വീട്ടില്‍ ശ്രീനിവാസനെ(40) മുതുതലയിലെ വാടക കെട്ടിടത്തിലെ ശൗചാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഇന്ന് രാവിലെയാണ് മുതുതല സെന്ററില്‍ ഇയാള്‍ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിലെ ശൗചാലയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ ഇയാളെ പുറത്തേക്ക് കാണാതായപ്പോള്‍ തൊട്ടടുത്ത് താമസിക്കുന്ന സഹപ്രവർത്തകർ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പട്ടാമ്പി പോലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ രണ്ട് വർഷത്തോളമായി ഇയാള്‍ മുതുതല കെഎസ്‌ഇബിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *