Top News
Kerala news

കോട്ടയത്ത് 11 പേരെ കടിച്ച നായക്ക് പേവിഷബാധ

കോട്ടയം നാഗമ്ബടത്ത് 11 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധയെന്ന് സ്ഥിരീകരണം. തിരുവല്ലയിലെ പക്ഷി മൃഗ രോഗ നിര്‍ണയ ക്യാംപില്‍ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഈ പതിനൊന്നു പേരും പ്രാഥമിക ശ്രുശ്രൂഷകള്‍ എടുത്ത് വീട്ടില്‍ വിശ്രമിക്കുകയാണ്. എന്നാല്‍ നായക്ക് പേവിഷബാധയുണ്ടെന്ന കാര്യം കൂടുതല്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്.

നിരീക്ഷണത്തിലിരിക്കെയാണ് നായ ചത്തത്. അതിനു ശേഷം നടത്തിയ പോസ്റ്റമോര്‍ട്ടം പരിശോധനയുടെ ഫലത്തിലാണ് നായക്ക് പേവിഷബാധയുണ്ടെന്ന് കണ്ടെത്തിയത്. കടിയേറ്റ പതിനൊന്നു പേരും നിലവില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. കോട്ടയത്ത് തെരുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് റിപോര്‍ട്ടുകള്‍ വന്നിരുന്നു. ഒരാഴ്ചക്കിടെ ഇവിടെ കടിയേറ്റത് 15ലധികം പേര്‍ക്കാണ്. പല ആളുകള്‍കക്കും നായ്ക്കളുടെ ആക്രണത്തില്‍ ഗുരുതരപരിക്കുകളാണുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *