ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ
തിരുവുത്സവം ഫെബ്രുവരി 21ന് കൊടിയേറി മാർച്ച് ഒന്നിന് ആറാട്ടോടെ സമാപിക്കും.
തിരുവുത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിലെ സഹസ്രകലശച്ചടങ്ങുകൾ 13ന്
ആരംഭിക്കും. 20ന് രാവിലെ സഹസ്രകലശാഭിഷേകവും തുടർന്ന് അതിവിശിഷ്ടമായ
ബ്രഹ്മകലശാഭിഷേകവും നടക്കും.ഒന്നാം ഉത്സവദിവസമായ 21ന് ഉച്ചകഴിഞ്ഞ്
മൂന്നുമണിക്കാണ് പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം. മഞ്ജുളാൽ
പരിസരത്തുനിന്ന് ക്ഷേത്ര സന്നിധിയിലേക്കാണ് ആനയോട്ടം നടത്തുന്നത്.രാത്രി
എട്ടിനും 12നും ഇടയിലാണ് തൃക്കൊടിയേറ്റം. മാർച്ച് ഒന്നിന് രാത്രി 10നും 11നും
ഇടയിലാണ് ആറാട്ട്. രാത്രി 11 മുതൽ കിഴക്കേ ഗോപുരത്തിലൂടെ എതിരേൽപ്പ് നടക്കും.
തുടർന്ന് കൊടിയിറക്കൽ.