Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

നാഷണൽ NGO കോൺഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടന്നു വരുന്ന ആനുകൂല്യ വിതരണം സമാപിച്ചു

കൊല്ലം: സായി ഗ്രാമം സ്ഥാപകൻ കെ എൻ ആനന്ദകുമാർ നേതൃത്വം നൽകുന്ന നാഷണൽ NGO കോൺഫെഡറേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടു ദിവസമായി നടന്നു വരുന്ന ആനുകൂല്യ വിതരണം സമാപിച്ചു. 50 ശതമാനം സബ്സിഡിയിൽ 500 സ്കൂൾ കുട്ടികൾക്ക് സ്കൂൾ കിറ്റ് വിതരണം, 360 പേർക്ക് ഉഷ തയ്യൽ മെഷീൻ വിതരണം, 125 പേർക്ക് HP ലാപ്ടോപ്പ് എന്നിവയുടെ വിതരണമാണ് പൂർത്തിയായത്. സായി ട്രസ്റ്റ്‌ ബോർഡ് അംഗം പ്രൊഫസർ. അബ്ദുൽ സഫീർ അധ്യക്ഷത വഹിച്ചു.. ജില്ലാ കോ ഓർഡിനേറ്റർ വി എസ് റാണ ആമുഖ പ്രസംഗം നടത്തി. സ്കൂൾ കിറ്റുകളുടെ വിതരണം ചാമക്കാല ജ്യോതി കുമാർ നിർവഹിച്ചു, തയ്യൽ മെഷീൻ വിതരണം തടിക്കാട് ചീഫ് ഇമാം അൽ ഹാഫിസ് അൻവർ മന്നാനി നിർവഹിച്ചു, HP ലാപ്ടോപ്പുകളുടെ വിതരണം ആനന്ദഭവൻ സ്കൂൾ ചെയർമാൻ അഡ്വ. ജി സുരേന്ദ്രൻ നിർവഹിച്ചു. വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ സംസാരിച്ചു..

Leave A Reply

Your email address will not be published.