Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് താരങ്ങൾ ഈ ടീമിൽ ഇടം നേടി, ഒരാൾ മലയാളി; ഇന്ത്യൻ സൂപ്പർ ലീഗിലെ കഴിഞ്ഞ ആഴ്ചയിലെ മികച്ച ഇലവൻ

ഇന്ത്യൻ സൂപ്പർ ലീഗ് (Indian Super League) ഫുട്‌ബോളിൽ ആരാധകരുടെ ഇഷ്ട ടീമാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി (Kerala Blasters FC). 2014 ലെ പ്രഥമ ഐ എസ് എൽ മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ ഫുട്‌ബോളിലെ അനിഷേധ്യ ശക്തിയായി തുടരുന്നു. മൂന്ന് തവണ ഐ എസ് എൽ ഫൈനലിൽ പ്രവേശിച്ചത് മാത്രമാണ് കൊച്ചി ക്ലബ്ബിന്റെ ഇതുവരെയുള്ള നേട്ടം. പരിക്കും പ്രതിസന്ധികളുമായി തട്ടിത്തടഞ്ഞാണ് 2023 – 2024 സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇതുവരെയുള്ള പ്രയാണം. എങ്കിലും ആദ്യ 10 മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ച വെയ്ക്കാൻ കൊമ്പന്മാർ എന്ന് അറിയപ്പെടുന്ന ബ്ലാസ്റ്റേഴ്‌സിനു സാധിച്ചു.ഇതി‌നിടെ ഐ എസ് എൽ 10 -ാം മത്സര ആഴ്ചയിലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു. 10 -ാം മത്സര ആഴ്ചയിലെ മികച്ച ഇലവനിൽ രണ്ട് കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാർ ഇടം നേടി എന്നതാണ് ശ്രദ്ധേയം. ലെഫ്റ്റ് ബാക്കായ നോച്ച സിങ്ങും ലെഫ്റ്റ് വിങ്ങറായ മുഹമ്മദ് ഐമനുമാണ് 10 -ാം ആഴ്ചയിലെ മികച്ച ഇലവനിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്ന് ഉൾപ്പെട്ടത്.

Leave A Reply

Your email address will not be published.