Malayalam Latest News

ആറ് ദിനം കൊണ്ട് കസ്റ്റം പ്ലേ ബട്ടണും സ്വന്തമാക്കി ക്രിസ്റ്റ്യാനൊ

പോർചുഗല്‍ ഫുട്ബാള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂട്യൂബ് ചാനല്‍ തുടങ്ങിയത് ആറ് ദിവസം മുൻപാണ്. 22 വീഡിയോ മാത്രമേ താരം പോസ്റ്റ് ചെയ്തിട്ടുള്ളൂ. കാല്‍പന്ത് കളിയിലെ സകല റെക്കോഡും തകർത്ത് മുന്നേറുന്ന ഇതിഹാസതാരത്തിന് മുന്നില്‍ യൂട്യൂബിലെ റെക്കോഡുകള്‍ നിമിഷയിടംകൊണ്ടാണ് നിലംപൊത്തുന്നത്. ആറ് ദിവസം കൊണ്ട് 50 മില്യണ്‍ സബ്സ്ക്രൈബേഴ്സും പിന്നിട്ട് താരം തേരോട്ടം തുടരുകയാണ്. ഏറ്റവും വേഗത്തില്‍ 50 മില്യണിലെത്തിയ യൂട്യൂബർ എന്ന റെക്കോഡ് ഇനി ക്രിസ്റ്റ്യാനോയുടെ പേരിലായിരിക്കും.

നിലവില്‍ ‘ലൈക്ക് നാസ്ത്യ’ എന്ന ചാനലിന്റെ പേരിലാണ് ഈ റെക്കോഡ്. 119 മില്യണ്‍ സബ്സ്ക്രൈബേഴ്സുള്ള കുട്ടികളുടെ വിനോദ പരിപാടികളുള്ള ഈ ചാനല്‍ 50 മില്യണ്‍ താണ്ടിയത് മൂന്ന് വർഷം കൊണ്ടാണ്. അതാണ് ക്രിസ്റ്റ്യാനോ ആറ് ദിവസം കൊണ്ട് മറികടന്നത്. നിലവില്‍ യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ സബ്സ്ക്രൈബേഴ്സുള്ള (312 മില്യണ്‍) മിസ്റ്റർ ബീസ്റ്റ് പോലും 50 മില്യണ്‍ തൊട്ടത് ഒൻപത് വർഷം കൊണ്ടാണ്.ചാനല്‍ തുടങ്ങി ഒന്നരമണിക്കൂർ കൊണ്ട് ഒരു മില്യണ്‍ താണ്ടി യൂട്യൂബിന്റെ ഗോള്‍ഡണ്‍ ബട്ടണും പത്ത് മണിക്കൂർ കൊണ്ട് 10 മില്യണ്‍ താണ്ടി ഡയമണ്ട് ബട്ടണും സ്വന്തമാക്കിയ താരം ഒരാഴ്ച തികയും മുൻപ് യുട്യൂബിന്റെ കസ്റ്റം പ്ലേ ബട്ടണും സ്വന്തമാക്കി മുന്നേറുകയാണ്.

Leave A Reply

Your email address will not be published.