ഡെറാഡൂണ്‍: സ്ലോ പോയിസണ്‍ അള്‍സറുണ്ടാക്കുമെന്ന് ഇന്റര്‍നെറ്റില്‍ വായിച്ച
അള്‍സര്‍ ബാധിതനായ യുവാവ് അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു. തനിക്ക്
ഭക്ഷണത്തില്‍ അമ്മ വിഷം കലര്‍ത്തി നല്‍കിയതാകാം രോഗത്തിന് കാരണമെന്ന്
സംശയിച്ചാണ് അമ്മയെ ഇയാള്‍ കഴുത്ത് ഞെരിച്ച് കൊന്നത്.
പ്രതി അജയ് സിംഗിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എംഎസ്‌സി പൂര്‍ത്തിയാക്കി
മത്സരപ്പരീക്ഷകള്‍ക്കായി തയ്യാറെടുക്കുകയായിരുന്നു അജയ് സിംഗ്. വിമുക്ത ഭടനാണ്
ഇദ്ദേഹത്തിന്റെ പിതാവ്. പിതാവ് വീട്ടിലില്ലാതിരുന്ന സമയത്താണ് അജയ് അമ്മയെ
കഴുത്ത് ഞെരിച്ച് കൊന്നത്.അമ്മയെ കൊന്നശേഷം സൈനികനായ തന്റെ
സഹോദരനെ അജയ് ഫോണില്‍ വിളിക്കുകയായിരുന്നു. ശേഷം അമ്മ സ്വയം
ജീവനൊടുക്കിയെന്ന് സഹോദരനോട് പറയുകയും ചെയ്തു.
സംശയം തോന്നിയ സഹോദരന്‍ പിതാവായ മധോ സിംഗിനെ വിവരം അറിയിച്ചു.
വിവരം അറിഞ്ഞയുടനെ പിതാവ് വീട്ടിലേക്ക് ഓടിയെത്തി. അപ്പോഴാണ് ഭാര്യ
മരിച്ചവിവരം ഇദ്ദേഹം അറിഞ്ഞത്. തുടര്‍ന്ന് ഇദ്ദേഹം അജയ് സിംഗിനോട് കാര്യങ്ങള്‍
വിശദമായി ചോദിച്ചു. ഒടുവില്‍ താനാണ് അമ്മയെ കൊന്നതെന്ന് അജയ്
സമ്മതിക്കുകയായിരുന്നു.