കേരളം ഒരു ക്രൈം ഹബ്ബാ ണെന്നും ഭീതിയുടെ മുൾമുനയിലാണ് നാടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .
ഇതര സംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേനയാണ് ഭീകരവാദികൾ കേരളത്തിലെത്തുന്നത് . കേരളത്തിലെ പല ആരാധനാലയങ്ങളും ആളുകൾ എത്താൻ സാധ്യതയുള്ള വ്യവസായ കേന്ദ്രങ്ങളും ഭീകരവാദികൾ വ്യക്തമായി മനസ്സിലാക്കി കഴിഞ്ഞതായും ഇതേ പറ്റി വിവരങ്ങൾ രഹസ്യമായി കൈമാറിയതായും റിപ്പോർട്ടുകളിൽ പറയുന്നുണ്ട് .
കേരളം ഐ.എസ് ഭീകരവാദത്തിൻ്റെ നിലമാണെന്നും വടക്കൻ ജില്ലകളിൽ നിന്നും നിരവധി പേർ ഈ സംഘടനയിൽ പ്രവർത്തിച്ച് പോരുന്നതായും എൻ.ഐ. എ നേരത്തെ പുറത്ത് വിട്ടിരുന്നു .
പണം നൽകിയാണ് ഭീകരവാദികൾ പലരേയും ഐ.എസ് പോലുള്ള സംഘടനകളിലേക്ക് ആകർഷിക്കുന്നത് .
ഇവർ വീടുകളിലേക്ക് പണം അയയ്ക്കുന്നത് ഉൾപ്പടെയുള്ള തെളിവുകൾ എൻ.ഐ. എ ഏജൻസിയുടെ പക്കലുണ്ട് .
പ്ലാസ്റ്റിക് സർജറി നടത്തി മുഖത്ത് മാറ്റം വരുത്തിയാണ് വിദേശത്ത് ഭീകരവാദ പ്രവർത്തനം നടത്തുന്നത് . മലേഷ്യ , കാനഡ , സിംഗപൂർ മുതലായ രാജ്യങ്ങളിൽ ഭീകര വാദ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട് . കേരളത്തിൽ നിന്നും അഭ്യസ്ഥ വിദ്യരായ പെൺകുട്ടികളും ഭീകവാദ സംഘടനകളുടെ ഏജൻ്റായി പല വിദേശ രാജ്യങ്ങളിലും പ്രവർത്തിച്ച് വരുന്നുണ്ട് .
തൊഴിൽ , ഉന്നത പഠനം എന്ന വ്യാജേനയാണ് ഇവർ വിദേശ രാജ്യങ്ങളിലെത്തുന്നത് . ഇവർക്ക് പിന്തുണ നൽകുന്നത് ഹമാസ് അടക്കം ഉള്ള സംഘടനകളും .ഭീകരർ വിദേശ രാജ്യങ്ങളിൽ നടത്തുന്ന പല കൊലപാതകങ്ങളിലും ഇവർക്ക് പങ്കുണ്ടെന്നും എൻ.ഐ .എ റിപ്പോർട്ട് ചെയ്യുന്നു .കേരളത്തിലേക്ക് കള്ള നോട്ടുകളും , ഹവാല പണവും ഒഴുകുന്നുണ്ട് .
ഇതര സംസ്ഥാന തൊഴിലാളികളായി എത്തുന്നവർ ശബരിമല അടക്കം പല തീർത്ഥാടന കേന്ദ്രങ്ങളും നോട്ടമിട്ടുണ്ട് .
ഇതിനു പുറമെ മതം മാറ്റി സ്ത്രികളെ സിറിയ , ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്കും കയറ്റി വിടുന്നുണ്ട് .കേരളത്തിൽ വിവിധ ഇടങ്ങളിൽ ഭീകരവാദ ക്യാമ്പുകൾ രഹസ്യമായി തുറന്ന് പ്രവർത്തിക്കുന്നതായി എൻ.ഐ. എ വിവരങ്ങൾ ശേഖരിച്ച് വരുന്നുണ്ട് .