Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

സര്‍ക്കാർ അന്യായമായി ഇടപെട്ടു’; ഗോപിനാഥ് രവീന്ദ്രനെ പുറത്താക്കി സുപ്രീംകോടതി

ഇടതുപക്ഷ ചരിത്രകാരനായ ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ സര്‍വ്വകലാശാല വൈസ് ചാൻസലറായി പുനർനിയമിച്ച സംസ്ഥാന സർക്കാരിന് തിരിച്ചടി. നിയമനം റദ്ദാക്കി സുപ്രീംകോടതി വിധി വന്നു. യുജിസി ചട്ടങ്ങൾ ലംഘിച്ചാണ് നിയമനം നടന്നതെന്ന് കോടതി വ്യക്തമാക്കി. പുനർനിയമനം സംസ്ഥാന സർക്കാരിന്റെ ഇടപെടലിന്റെ ഭാഗമായി നടന്നതാണെന്ന് കോടതി കണ്ടെത്തി.കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അതിശക്തമായി എതിർത്ത നിയമനമാണിത്. ചാൻസലറായ ഗവർണറാണ് നിയമന ഉത്തരവ് നൽകിയതെങ്കിലും ഇതിൽ സംസ്ഥാന സർക്കാരിന്റെ അന്യായമായ ഇടപെടലുണ്ടായിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിലെ ജസ്റ്റിസ് ജെ.ബി. പർദിവാലയാണ് വിധി പ്രസ്താവിച്ചത്. അറുപതി വയസ്സ് പിന്നിട്ടവരെ വിസിയായി നിയമിക്കാനാകില്ലെന്ന് കണ്ണൂർ സർവ്വകലാശാലയുടെ സ്റ്റാറ്റ്യൂട്ട് പറയുന്നുണ്ട്. ഇത് ലംഘിക്കപ്പെട്ടുവെന്ന് വാദമുയർന്നു. എന്നാൽ പുനർനിയമനത്തിന് ഇത് ബാധകമല്ലെന്നാണ് കോടതി കണ്ടെത്തിയത്. കേരളത്തിനു വേണ്ടി ഹാജരായ കെകെ വേണുഗോപാൽ വാദിച്ചതും ഇതായിരുന്നു.താൻ പുനർനിയമനത്തിനായി അപേക്ഷ നൽകിയിട്ടില്ലെന്ന വാദമാണ് ഗോപിനാഥ് രവീന്ദ്രൻ ഉന്നയിച്ചത്. ഗോപിനാഥ് രവീന്ദ്രനുവേണ്ടി അഡ്വ. ബസവപ്രഭു പാട്ടീലാണ് വാദിച്ചത്. സർവ്വകലാശാലയിലെ സെനറ്റ് മെമ്പർ ഡോ. പ്രേമചന്ദ്രൻ കീഴോത്ത്,അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഹരജിയുമായി പോയത്.

Leave A Reply

Your email address will not be published.