Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിന് മൂന്ന് ദിവസം മുന്‍പ് അതേ വഴിയിലൂടെ യാത്ര ചെയ്ത് പ്രതികള്‍; ദൃശ്യം പുറത്ത്

കൊല്ലം: ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പോലീസ്. കൊല്ലം ഓയൂരില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിച്ചതായി പോലീസ് വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയതിന് മൂന്നുദിവസം മുന്‍പ് അതേ സ്ഥലത്തുകൂടെ പ്രതികള്‍ യാത്ര ചെയ്തിരുന്നെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.24ാം തീയതി കാര്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. 27നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നത്. കൊല്ലം പള്ളിക്കല്‍ മൂതലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.31 നാണ് വെള്ള സ്വിഫ്റ്റ് കാര്‍ ഇതുവഴി കടന്നുപോകുന്നത്. പാരിപ്പള്ളിയില്‍നിന്ന് ചടയമംഗലം ഭാഗത്തേക്കാണ് യാത്ര. 2014നു ശേഷം രജിസ്റ്റര്‍ ചെയ്ത സ്വിഫ്റ്റ് ഡിസയര്‍ കാറുകളുടെ പോലീസ് വിശദാംശം തേടുകയാണ്. മോട്ടോര്‍ വാഹന വകുപ്പിനോടും കമ്പനിയോടുമാണ് കാറുകളെ കുറിച്ചുള്ള വിവരം പോലീസ് തേടിയത്.

Leave A Reply

Your email address will not be published.