Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

കുട്ടിയെ തട്ടിക്കൊണ്ടുപോകൽ: പത്മകുമാറിനെയും കുടുംബത്തെയും ചോദ്യംചെയ്തത് പുലർച്ചെ 3 മണിവരെ

കൊല്ലം: ഓയൂരിൽനിന്നും ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്തത് പുലർച്ചെ 3 മണിവരെ. ഏകദേശം 10 മണിക്കൂറോളമാണ് കെ ആർ പത്മകുമാറിനെയും കുടുംബത്തെയും അടൂർ കെഎപി ക്യാംപില്‍ ചോദ്യംചെയ്തത്. അന്വേഷണസംഘത്തിലെ ഡിവൈഎസ്പി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ മടങ്ങി. രാവിലെ തിരികെ എത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. എഡിജിപിയും ഡിഐജിയും ക്യാംപിൽ തന്നെ തുടരുകയാണ്. ചോദ്യംചെയ്യൽ രാവിലെ പുനരാരംഭിക്കും.

കുട്ടിയുടെ കുടുംബവുമായി പത്മകുമാറിന് പണമിടപാട് ഉണ്ടായിരുന്നോ? തട്ടിക്കൊണ്ടുപോകലിന് മറ്റൊരു സംഘം കൂടി സഹായിച്ചിട്ടുണ്ടോ? കുറ്റകൃത്യത്തിൽ പത്മകുമാറിന്റെ ഭാര്യയുടെയും മകളുടെയും പങ്കെന്ത്? എവിടെയൊക്കെയാണു കുട്ടിയെ ഒളിപ്പിച്ചത് തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത വരേണ്ടത്.ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ ആർ പത്മകുമാർ (52), ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി അനുപമ പത്മകുമാർ (20) എന്നിവരാണ് പുളിയറ പുതൂരിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചിറങ്ങവേ കൊല്ലം പൊലീസ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായത്. മകൾക്ക് നഴ്സിങ് പ്രവേശനത്തിന് നൽകിയ 5 ലക്ഷം രൂപ തിരികെ കിട്ടാനായിരുന്നു തട്ടിക്കൊണ്ടുപോകലെന്ന് പത്മകുമാർ മൊഴി നൽകിയെന്നാണു വിവരം. പത്മകുമാറും കുട്ടിയുടെ പിതാവും തമ്മിൽ സാമ്പത്തിക ബന്ധങ്ങളുണ്ടോയെന്നും സംഭവത്തിൽ മറ്റ് ആർക്കൊക്കെയാണ് പങ്കെന്നും അന്വേഷിക്കുകയാണ്.

Leave A Reply

Your email address will not be published.