Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കുവൈറ്റ് ദുരന്തം: കാൻ മേളയിലെ മലയാള ചലച്ചിത്രപ്രവർത്തകരെ സർക്കാർ ആദരിക്കുന്ന പൊതുചടങ്ങ് ഒഴിവാക്കി

കാൻ ചലച്ചിത്രമേളയിൽ തിളങ്ങിയ മലയാള ചലച്ചിത്രപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മാസ്കറ്റ് ഹോട്ടലിൽ നിന്നും മുഖ്യമന്ത്രിയുടെ ചേംബറിലേക്ക് മാറ്റി. ആദരിക്കുന്നതിൻ്റെ ഭാഗമായി നടത്താനിരുന്ന പൊതുചടങ്ങ് ഒഴിവാക്കിയിട്ടുണ്ട്.ഗ്രാന്റ് പ്രി പുരസ്‌കാരം നേടിയ ‘ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്’ എന്ന ചിത്രത്തിലെ അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരെയും മേള അന്താരാഷ്ട്ര തലത്തിലെ മികച്ച ഛായാഗ്രാഹകര്‍ക്കു നല്‍കുന്ന അംഗീകാരമായ പിയര്‍ ഓങ്ജന്യൂ എക്സലന്‍സ് ഇന്‍ സിനിമറ്റോഗ്രഫി പുരസ്‌കാരത്തിന് അര്‍ഹനായ സന്തോഷ് ശിവനെയുമാണ് ആദരിക്കുന്നത്.
സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോര്‍പ്പറേഷനും ചേര്‍ന്നാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

Leave A Reply

Your email address will not be published.