കാതല്‍ ദ കോര്‍ എന്ന സിനിമയുടെ ആഘോഷമാണ് ഇപ്പോള്‍ കേരളക്കരയില്‍ നടന്നുകൊണ്ടിരിയ്ക്കുന്നത്. സിനിമയില്‍ അഭിനയിച്ച ഓരോ കഥാപാത്രത്തെ കുറിച്ചും ആളുകള്‍ വാചാലരാവുന്നു. പെര്‍ഫക്ട് കാസ്റ്റിങ് ആണെന്നാണ് അഭിപ്രായം. അതില്‍ ജ്യോതികയുടെ മൗനം പോലും സംസാരിക്കുന്നുണ്ട്. മമ്മൂട്ടിയുടെ ഭാര്യയായി, അത്രയും മികച്ച അഭിനയമായിരുന്നു. എന്നാല്‍ ഒരു കാലത്ത് ജ്യോതികയുടെ അഭിനയത്തെ ഒരുപാട് വിമര്‍ശിച്ചിരുന്നു. ഓവര്‍ ആക്ടിങ് ആണെന്ന് പറഞ്ഞവര്‍ക്ക് അന്ന് ജ്യോതിക നല്‍കിയ മറുപടിയും ഇപ്പോള്‍ വൈറലാവുന്നു.
ഖുഷി എന്ന ചിത്രം റിലീസായ സമയത്താണ് ജ്യോതിക ഓവര്‍ ആക്ടിങ് ആണെന്നുള്ള കമന്റുകള്‍ ഒരുപാട് വന്നത്. അതിന് അക്കാലത്ത് തന്നെ ജ്യോതിക മറുപടി നല്‍കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു അഭിമുഖത്തില്‍ താന്‍ സിനിമയിലേക്ക് വന്നതിനെ കുറിച്ചും, തന്നെ കുറിച്ച് വന്ന കമന്റിനെ കുറിച്ചും ജ്യോതിക സംസാരിച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്