വിചിത്രമായ മറുപടിയുമായി ധനവകുപ്പ്. കൊല്ലം പരവൂർ കലൈക്കോട് സ്വദേശിയായ ഭിന്നശേഷിക്കാരനായ യുവാവ് പെൻഷൻ തുക തിരികെ നൽകണമെന്നാണ് നിർദേശം. 13 വർഷത്തിനിടെ വികലാംഗ പെൻഷനായി വാങ്ങിയ 1.23 ലക്ഷം രൂപ തിരികെ നൽകണമെന്ന് കാണിച്ചാണ് ധന വക്കുപ്പ് നോട്ട് നൽകിയത്.
നിത്യച്ചെലവിലെ ബുദ്ധിമുട്ടുകൾക്കിടയിലാണ് ഒരു മാസത്തിനകം മുഴുവൻ പെൻഷൻ തുകയും തിരികെ നൽകണമെന്ന നിർദേശം വന്നത്. വികലാംഗ പെൻഷൻ കഴിഞ്ഞ 13 വർഷമായി മണിലാലിന് കിട്ടുന്നുണ്ട്. ഈ പെൻഷൻ തുകയാണ് ഉടൻ തിരിച്ചടക്കണമെന്ന് കാട്ടി ധനവകുപ്പിന്റെ നിർദ്ദേശം വന്നത്.സർക്കാർ സ്കൂളിൽ തയ്യൽ അദ്ധ്യാപികയായ മണിദാസിന്റെ അമ്മയ്ക്ക് പെൻഷൻ ഉണ്ടെന്ന കാരണം പറഞ്ഞാണ് ധനവകുപ്പിന്റെ നടപടി. മണിദാസ് വികലാംഗ പെൻഷന് അപേക്ഷിക്കുമ്പോൾ അമ്മയ്ക്ക് തുച്ചമായ തുകയായിരുന്നു പെൻഷൻ. 2022ൽ ആണ് പെൻഷൻ തുക വർദ്ധിപ്പിച്ചത്. ഇതോടെയാണ് പെൻഷൻ തുക തിരിച്ചുപിടിക്കാൻ സർക്കാർ നീക്കം തുടങ്ങിയത്.