Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

വകുപ്പ് ഗതാഗതം തന്നെ, കെഎസ്ആർടിയെ ഒരു പരിധിവരെ നന്നാക്കാൻ പറ്റും; സത്യപ്രതിജ്ഞയ്ക്ക് മുന്നേ കെബി ഗണേഷ് കുമാർ

തിരുവനന്തപുരം: തനിക്ക് ഗതാഗത വകുപ്പ് തന്നെയാകും ലഭിക്കുകയെന്ന് വ്യക്തമാക്കി നിയുക്ത മന്ത്രി കെബി ഗണേഷ് കുമാർ. മറ്റു വകുപ്പുകളുണ്ടാകില്ലെന്നും ആന്‍റണി രാജു വഹിച്ചിരുന്ന വകുപ്പാണ് തന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈകീട്ട് നാല് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. ആന്‍റണി രാജു, അഹമ്മദ് ദേവർകോവിൽ എന്നിവർക്ക് പകരക്കാരായി കെബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് മന്ത്രിസഭയിലെത്തുക.
കെഎസ്ആർടിയെ ഒരു പരിധിവരെ നന്നാക്കാൻ പറ്റുമെന്നും നിയുക്ത മന്ത്രി ഗണേഷ് കുമാർ പറഞ്ഞു. സര്‍ക്കാരിന് അഭിമാനകരമാകുന്ന പദ്ധതികള്‍ നടപ്പാക്കണമെന്ന് ആഗ്രഹമുണ്ട്. മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും ജനങ്ങളുടേയും പിന്തുണയുണ്ടെങ്കില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave A Reply

Your email address will not be published.