കാസർകോട്: കാസർകോട് കളക്കരയിൽ പിക്കപ്പും ബോർവെൽ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
മൂന്നു പേർക്ക് പരിക്കേറ്റു. പിക്കപ്പ് ഡ്രൈവർ കൊട്ടോടി കള്ളാർ സ്വദേശി ജിജോ ജോസഫ് (29) ആണ് മരിച്ചത്.
ബോർവെൽ ലോറിയും കൂട്ടിയിടിച്ച് പത്തടി താഴ്ചയിലേക്ക് വീണ പിക്കപ്പിന് മുകളിലേക്ക് ബോർവെൽ ലോറി വീഴുകയായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം. അപകടത്തിൽ വാഹനത്തിനടിയിൽ പെട്ട പിക്കപ്പ് ഡ്രൈവർ ജിജോ ജോസഫ് മരിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ജിജോ ജോസഫിൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.