രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ‘അനിമൽ’ ഒടിടിയിലേക്ക്. തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചതെങ്കിലും ചിത്രം ബോക്സ് ഓഫീസിൽ തരംഗം തീർത്തിരുന്നു. ഏതാണ്ട് 900 കോടിയോളമാണ് ചിത്രം കളക്റ്റ് ചെയ്തത്.സ്ത്രീ വിരുദ്ധതയെയും അക്രമത്തെയും മഹത്വവൽക്കരിക്കുന്നു എന്ന പേരിൽ നിരൂപകരിൽ നിന്ന് ഏറെ വിമർശനങ്ങളും ചിത്രം ഏറ്റുവാങ്ങി. ഫെമിനിസം, ടോക്സിസിറ്റി തുടങ്ങിയ വിഷയങ്ങളെ സംവിധായകൻ കൈകാര്യം ചെയ്ത രീതിയും പലരിലും വിയോജിപ്പുണ്ടാക്കി.
“എന്താണ് ശരിയെന്നും അത് എങ്ങനെയായിരിക്കണമെന്നുമുള്ള അവബോധത്തോടെ വേണം ഒരു നായകന്റെ പ്രതിച്ഛായ സൃഷ്ടിക്കാൻ. ഇന്നത്തെ എഴുത്തുകാർ അതിനെപ്പറ്റി ചിന്തിക്കണം, കാരണം അവർക്കിടയിൽ ആശയക്കുഴപ്പം വർദ്ധിച്ചു. സമൂഹം ആശയക്കുഴപ്പത്തിലായത് തന്നെയാണ് അതിന് കാരണം. സമൂഹം ശരിയേത് തെറ്റേത് എന്ന് തീരുമാനിക്കുന്നില്ല, പക്ഷേ അത് സിനിമ പ്രതിഫലിക്കുന്നു. ദരിദ്രർ നല്ലവരും സമ്പന്നർ മോശക്കാരുമായിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ഇന്ന് നമ്മുടെ തലയിൽ എങ്ങനെ സമ്പന്നരാകാം എന്നൊരു ചിന്ത മാത്രമേയുള്ളൂ. അതിനാൽ, സമ്പന്നരെ മോശക്കാരാക്കി മാറ്റാൻ ഞങ്ങൾക്ക് കഴിയില്ല, കാരണം നമ്മളെല്ലാവരും സമ്പന്നരാകാനാണ് ആഗ്രഹിക്കുന്നത്. ഒരു പുരുഷൻ സ്ത്രീയോട് ഷൂ നക്കാൻ ആവശ്യപ്പെടുന്നത്, അല്ലെങ്കിൽ ഒരു പുരുഷൻ സ്ത്രീയെ തല്ലുന്നത് ശരിയാണെന്ന് പറയുന്നത്, അങ്ങനെയൊരു ചിത്രം സൂപ്പർ ഹിറ്റാകുന്നത് അപകടകരമാണ്,” അനിമലിനെ വിമർശിച്ച് ജാവേദ് അക്തർ പറഞ്ഞതിങ്ങനെ