വഡോദര: ഗുജറാത്തിൽ മിന്നലേറ്റ് 20 പേർക്ക് ദാരുണാന്ത്യം. സംസ്ഥാനത്തെ വിവിധയിടങ്ങളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് ഇടിമിന്നലിനെത്തുടർന്ന് മരണം സംഭവിച്ചത്. ഞായറാഴ്ചയാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്. വാരാന്ത്യത്തിൽ സംസ്ഥാനത്താകെ 20 പേരെങ്കിലും മരിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.ഞായറാഴ്ച സംസ്ഥാനത്ത് പെയ്ത തീവ്ര മഴയ്ക്ക് പിന്നാലെയുണ്ടായ ഇടിമിന്നലേറ്റാണ് കൂടുതൽ മരണങ്ങൾ സംഭവിച്ചത്. സുററ്റ് ഉൾപ്പെടെയുള്ള ജില്ലകളിലാണ് ഇടിമിന്നലേറ്റ് മരണങ്ങൾ സംഭവിച്ചത്. ദാഹോദിൽ നാലുപേർ, ബറൂച് (3), താപിയ (2), അഹമ്മദാബാദ്, അഹമ്മദാബാദ്, അമ്രേലി, ബനസ്കന്ത, ബോട്ടാഡ്, ഖേദ, മെഹ്‌സാന, പഞ്ച്മഹൽ, സബർകാന്ത, സൂറത്ത്, സുരേന്ദ്രനഗർ എന്നിവിടങ്ങളിൽ ഒരാൾ വീതവുമാണ് മരിച്ചത്.