81 ആം ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു. മികച്ച സഹനടനുള്ള അവാർഡ് ഓപ്പൺഹീമറിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച റോബർട്ട് ഡൗണി ജൂനിയർ സ്വന്തമാക്കി. മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടത് ദി ഹോൾഡോവേർസ് എന്ന ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ഡാവിൻ ജോയ് റാൻഡോൾഫാണ്. ഐ എഫ് എഫ് കെയിൽ വരെ പ്രദർശനത്തിനെത്തിയ ചിത്രമായ അനാറ്റമി ഓഫ് എ ഫാളിന് മികച്ച ഇംഗ്ലീഷ് ഇതര ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച തിരക്കഥക്കുള്ള അവാർഡും ഈ ചിത്രം ജസ്റ്റിൻ ട്രീറ്റിന് നേടിക്കൊടുത്തു. ഇന്ത്യൻ ബോക്സ്ഓഫീസിൽ വരെ മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ ബാർബിക്ക് 9 നോമിനേഷനുകൾ ഉണ്ടായിരുന്നു. ഓപ്പൺഹീമറിനാകട്ടെ 8 നോമിനേഷനുകളും ഉണ്ടായിരുന്നു.