Malayalam Latest News

ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടംതൊഴിലാളിയായ സ്ത്രീയ്ക്ക് ദാരുണാന്ത്യം

ഇടുക്കി: ചിന്നക്കനാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടംത്തൊഴിലാളിയായ സ്ത്രീ കൊല്ലപ്പെട്ടു.

തേയിലത്തോട്ടത്തില്‍ ജോലിയ്ക്ക് പോകുകയായിരുന്ന പരിമളം ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു ആക്രമണം.

ഇവര്‍ക്കൊപ്പം വേറെയും തൊഴിലാളികളുണ്ടായിരുന്നു.

സമീപത്തുണ്ടായിരുന്ന കാട്ടാന തൊഴിലാളികള്‍ക്കുനേരെ പാഞ്ഞടുത്തതോടെ എല്ലാവരും ചിതറിയോടി. എന്നാല്‍ പരിമളത്തിന് രക്ഷപ്പെടാനായില്ല.

ഗുരുതരമായി പരിക്കേറ്റ ഇവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave A Reply

Your email address will not be published.