Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

മകരവിളക്കിന് സംസ്ഥാനത്ത് 800 ബസുകൾ; കെഎസ്ആർടിസി ബസുകൾ പിടിച്ചിടരുത്: മന്ത്രി ഗണേഷ് കുമാർ

പത്തനംതിട്ട: സംസ്ഥാനത്ത് മകരവിളക്കിനോടനുബന്ധിച്ച് 800 ബസുകൾ സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നും എത്തുന്ന കെഎസ്ആർടിസി ബസുകൾ പിടിച്ചിടരുത്. ബസ് വന്നെങ്കിൽ മാത്രമേ തിരക്കു നിയന്ത്രിക്കാനാവൂ. അത്തരം സാഹചര്യമുണ്ടായാൽ പോലീസ് മോട്ടോർ വാഹന വകുപ്പിന്‍റെ സഹായത്തോടെ വാഹനം പോകുന്നതിനു അവസരമൊരുക്കണമെന്ന് മന്ത്രി പറഞ്ഞു. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ തിക്കും തിരക്കുമില്ലാതെ ബസ് യാത്ര നടത്തുന്നതിനും നിർത്തിയിട്ടിരിക്കുന്ന ബസിൽ കയറുന്നതിനുമായി നാലു ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിലും ഇതേ മാതൃകയിൽ ബാരിക്കേഡുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. പമ്പയിൽനിന്ന് പുറപ്പെടുന്ന ദീർഘദൂര ബസുകളിൽ ആളുകൾ നിറഞ്ഞു കഴിഞ്ഞാൽ അവ നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ കയറേണ്ടതില്ല. എന്നാൽ ആളുകൾ നിറഞ്ഞിട്ടില്ലെങ്കിൽ നിർബന്ധമായും നിലയ്ക്കലിൽ കയറണമെന്നും മന്ത്രി നിർദേശിച്ചു.

Leave A Reply

Your email address will not be published.