ആലുവ: ഓട്ടോയില്‍ നിന്ന് തെറിച്ചു വീണ 7 വയസ്സുകാരനെ കാറിടിച്ചു. അപകടത്തിൽ
ഗുരുതര പരിക്കേറ്റ വാഴക്കുളം പ്രേം നിവാസില്‍ പ്രീജിത്തിന്റെ മകന്‍ നിഷികാന്ത്
വെന്റിലേറ്ററിൽ കഴിയുകയാണ്. കുട്ടിയെ ഇടിച്ചിട്ട കാർ നിർത്താത പോയി.
ഇതിനായുള്ള അന്വേഷണം ആരംഭിച്ചു .ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ്
സംഭവം. ആലുവ കുട്ടമശേരി ആനിക്കാട് കവലയ്ക്ക് സമീപത്തായിരുന്നു അപകടം.
അച്ഛനൊപ്പം കണ്ണ് ആശുപത്രിയില്‍ കാണിച്ച് തിരിച്ചുവരുന്ന വഴിക്കാണ് ഓട്ടോയിൽ
നിന്ന് തെറിച്ചുവീണത്. പിന്നാലെ വന്ന കാർ ശരീരത്തിലൂടെ
കയറിയിറങ്ങുകയായിരുന്നു. തുടർന്ന് പരിക്കേറ്റ കുട്ടിയെ സമീപത്തെ ക്ലിനിക്കിൽ
പ്രവേശിപ്പിച്ചു. പിന്നാലെ തലച്ചോര്‍, കരള്‍, വൃക്കകള്‍ എന്നിവയ്ക്ക് ഗുരുതരമായി
പരിക്കേറ്റ കുട്ടി ആലുവ രാജഗിരി ആശുപത്രിയില്‍ വെന്റിലേറ്ററില്‍
ചികിത്സയിലാണ്. സംഭവത്തിൽ ആലുവ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു.