Malayalam Latest News

യേശുദാസ് @ 84; സംഗീത ലോകത്തെ പാട്ടുകൊട്ടാരം

സംഗീത ലോകത്ത് ഇത്രയധികം പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഒരു ഗായകൻ ഇന്ത്യൻ ചലച്ചിത്ര ഗാന ശാഖയിൽ ഉണ്ടോ എന്ന് തന്നെ സംശയമാണ്. ചലച്ചിത്ര പിന്നണി ഗാനാലാപനത്തിന് എട്ട് തവണയാണ് കെ ജെ യേശുദാസ് ദേശീയ പുരസ്കാരത്തിന് അർഹനായത്. മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരം 25 തവണ യേശുദാസിനെ തേടിയെത്തി.
ഒട്ടുമിക്ക ഇന്ത്യൻ ഭാഷകളിലും പാടിയ അദ്ദേഹത്തെ തേടി 8 തവണ തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന അവാർഡും 6 തവണ ആന്ധ്രാപ്രദേശ് സംസ്ഥാന അവാർഡും 5 തവണ കർണ്ണാടക സംസ്ഥാന അവാർഡും ഒരു തവണ പശ്ചിമബംഗാൾ സംസ്ഥാന അവാർഡും എത്തി.1961ൽ തുടങ്ങിയ കരിയറിൽ ആദ്യ പുരസ്കാര നേട്ടം ഉണ്ടാകുന്നത് 1969ൽ ആണ്. കുമാര സംഭവത്തിലെ ‘പൊൽതിങ്കൾകല’ എന്ന ഗാനത്തിന്. അടുത്ത രണ്ടു വർഷവും അതേ പുരസ്കാരം ദാസേട്ടന്റെ മടിയിൽ തന്നെ വിശ്രമിച്ചു. 72ൽ എം ജയചന്ദ്രന് കൈമാറിയെങ്കിലും 73 മുതൽ 77 വരെ തുടർച്ചയായ അഞ്ച് വർഷം സംസ്ഥാന പുരസ്കാരം ദാസേട്ടന്റെ പാട്ടിൽ മയങ്ങി നിന്നു. 1979, 1980, 1981, 1982, 1983, 1984, 1985, 1986 വർഷങ്ങളിൽ വിണ്ടും തുടർച്ചയായ നേട്ടങ്ങൾ. ഒരു ഘട്ടത്തിൽ തനിക്ക് ഇനി പുരസ്കാരങ്ങൾ നൽകരുതെന്നും പുതിയ പാട്ടുകാർക്ക് അവസരം നൽകണമെന്നും യേശുദാസ് അഭ്യർത്ഥിക്കുക പോലുമുണ്ടായി.

Leave A Reply

Your email address will not be published.