മോളിവുഡിൽ നിരവധി സ്ത്രീ കഥാപാത്രങ്ങളെ അനശ്വരമാക്കിയ അന്തരിച്ച നടി മോനിഷയെ ആർക്കാണ് മറക്കാൻ കഴിയുക?നാരായണൻ ഉണ്ണിയുടെയും ശ്രീദേവി ഉണ്ണിയുടെയും മക്കളായി 1971ൽ കോഴിക്കോട് പന്നിയങ്കരയിലാണ് മോനിഷ ഉണ്ണി ജനിച്ചത് . മോഹിനിയാട്ടത്തിൽ പരിശീലനം നേടിയ ശാസ്ത്രീയ നർത്തകിയാണ് ശ്രീദേവി ഉണ്ണി. കുട്ടിക്കാലത്ത് നൃത്തം പഠിക്കാൻ തുടങ്ങിയ മോനിഷ ഉണ്ണി ഒമ്പതാം വയസ്സിൽ തന്റെ ആദ്യ സ്റ്റേജ് പ്രകടനം നടത്തി. 1985-ൽ കർണാടക സംസ്ഥാനതല മോഹിനിയാട്ട മത്സരത്തിൽ കൗശിക അവാർഡ് കരസ്ഥമാക്കി.
1992 ഡിസംബർ 5 ആർക്കും ഇതുവരെ മറക്കാൻ മറക്കാൻ പറ്റാത്ത ഒരു ദിവസം .ആലപ്പുഴ ചേർത്തലയിലെ x ray ജംഗ്ഷനിൽ ഒരു അപകടം നടന്നു ,ksrtc ബസ് ഒരു കാറിനെ ഇടിച്ചു തെറിപ്പിച്ചു . 3 പേര് ഉണ്ടായിരുന്ന ആ കാറിൽ മരണം വന്നു വിളിച്ചത് രണ്ടുപേരെ. ഈ വാർത്ത അറിഞ്ഞപ്പോൾ തന്നെ മലയാളിക്കളിൽ ഒരു ഞ്ഞെട്ടൽ ഉണ്ടായി . മരിച്ച രണ്ടുപേരിൽ ഒരാൾ മലയാളത്തിന്റെ പ്രിയ നടി മോനിഷ ആയിരുന്നു . തലക്കേറ്റ ക്ഷതമായിരുന്നു മോനിഷയുടെ മരണത്തിനു കാരണം .ഡിസംബർ 5 മലയാളത്തിന്റെ പ്രിയനടി മോനിഷ വിട പറഞ്ഞിട്ട് ഇന്ന് 30 വർഷം തികയുന്നു .എന്നാൽ ഇന്നും ഓരോ മലയാളികളുടെ മനസിലും മരിക്കാതെ ജീവിക്കുക്കയാണ് ഈ അതുല്യ പ്രതിഭ .
മലയാള സിനിമയിൽ സജീവമായ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ പേരെടുത്ത മലയാള സിനിമയിലെ ചുരുക്കം ചില നടിമാരിൽ ഒരാളായിരുന്നു മോനിഷ ഉണ്ണി. തന്റെ ആദ്യ ചിത്രമായ ‘നഖക്ഷതങ്ങൾ’ ആണ് മോനിഷക്ക് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം എന്ന നേട്ടത്തിലെത്തിച്ചത് , അതും
പതിനാറാം വയസ്സിലാണ് എന്നത് ഏതൊരു നടനും നടിക്കും സ്വപ്നം കാണാൻ കഴിയുന്ന കാര്യമാണ്.തന്റെ ഹ്രസ്വ കരിയറിൽ, സിബി മലയിൽ, എം ടി വാസുദേവൻ നായർ, ഹരിഹരൻ, പ്രിയദർശൻ, അജയൻ, കമൽ തുടങ്ങി നിരവധി പ്രശസ്ത സംവിധായകർക്കൊപ്പം അവർ പ്രവർത്തിച്ചിട്ടുണ്ട്. മലയാള സിനിമയിൽ സജീവമായ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ പേരെടുത്ത മലയാള സിനിമയിലെ ചുരുക്കം ചില നടിമാരിൽ ഒരാളായിരുന്നു മോനിഷ ഉണ്ണി. 16 വയസ്സ് മാത്രം പ്രായമുള്ള മോനിഷയുടെ അഭിനയശേഷി തിരിച്ചറിഞ്ഞത്എം ടി വാസുദേവൻ നായർ ആണ് .അദ്ദേഹം തന്നെ തിരക്കഥയെഴുതി ഹരിഹരൻ സംവിധാനം ചെയ്ത നഖക്ഷതങ്ങൾ എന്ന ചിത്രത്തിലേക്ക് എം ടി വാസുദേവൻ നായർ മോനിഷയെ ശുപാർശ ചെയ്തു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ച മോനിഷ പിന്നീട് ‘പെരുംതച്ചൻ’ എന്ന ചിത്രത്തിലും ഒരു പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചു. ആര്യൻ’, ‘അധിപൻ’, ‘കുറുപ്പിന്റെ കണക്ക് പുസ്തകം’, ‘പെരുംതച്ചൻ’, ‘കടവ്’ തുടങ്ങിയവ അവരുടെ ശ്രദ്ധേയമായ ചില ചിത്രങ്ങളിൽ ഉൾപ്പെടുന്നു.അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടിമാരിൽ ഒരാളായ മോനിഷ ഉണ്ണിയുടെ വിയോഗത്തിലേക്ക് നയിച്ചു.