Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ആക്രിസാധനങ്ങൾ തരംതിരിക്കുന്നതിനിടെ കുപ്പി, തുറന്നപ്പോൾ ഉഗ്രസ്‌ഫോടനം; കണ്ണൂരിൽ മൂന്നുപേർക്ക് പരിക്ക്

കണ്ണൂർ: കുത്തുപറമ്പിനടുത്തെ പാട്യം മൂഴിവയലിൽ ഇതരസംസ്ഥാന തൊഴിലാളിയും കുടുംബവും താമസിച്ച വീട്ടിൽ ഉഗ്രസ്‌ഫോടനം. അസം സ്വദേശിയായ പിതാവിനും രണ്ടു മക്കൾക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടെ കിട്ടിയ വാട്ടർ ബോട്ടിൽ തുറക്കുന്നതിനിടെയാണ് ഇതിനകത്തുള്ള സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. അസം സ്വദേശിയും മക്കളും പ്രദേശത്ത് ആക്രിസാധനങ്ങൾ ശേഖരിച്ചുകൂട്ടിയിട്ട സ്ഥലത്തുനിന്ന് സാധനങ്ങൾ വേർതിരിക്കുകയായിരുന്നു.കഴിഞ്ഞവർഷം ഇതേ സ്ഥലത്ത് ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ പാത്രം തുറക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ അച്ഛനും മകനും മരിച്ചിരുന്നു. കുത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.