കൊച്ചി: വൈഗ കൊലക്കേസില്‍ പിതാവ് സനുമോഹന്‍ കുറ്റക്കാരനെന്ന് എറണാകുളം പ്രത്യേക കോടതി.
ഐപിസി 302, 328, 77 JJ, ഐപിസി 201, JJ 75 തുടങ്ങിയ എല്ലാ കുറ്റങ്ങളും നിലനില്‍ക്കും. ഉച്ചയ്ക്ക് ശേഷം ശിക്ഷാവിധിയില്‍ വാദം ഉണ്ടാകും. വൈഗയെ ശീതളപാനീയത്തില്‍ മദ്യം നല്‍കി അബോധാവസ്ഥയിലാക്കി പിതാവ് സനുമോഹന്‍ മുട്ടാര്‍ പുഴയിലെറിഞ്ഞെന്നാണ് കേസ്. കൊലപാതകം, തെളിവുനശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ കൂടാതെ ജുവനൈല്‍ ജസ്റ്റിസ് ആക്ടും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.2021 മാര്‍ച്ച് 21 നാണ് എറണാകുളം കാക്കനാട് കങ്ങരപ്പടിയിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്ന അച്ഛനെയും മകളെയും കാണാതായെന്ന വാര്‍ത്ത പുറത്തുവന്നത്. കായംകുളത്തെ അമ്മയുടെ വീട്ടില്‍നിന്ന് അമ്മയോട് യാത്ര പറഞ്ഞ് പുറപ്പെട്ട ഇരുവരെയും ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് കുടുംബം പോലീസിൽ അറിയിച്ചതോടെ നാടുനീളെ പോലീസ് അന്വേഷണം തുടങ്ങി. തുടർന്ന്, പിറ്റേദിവസം രാത്രിയോടെ കൊച്ചി മുട്ടാര്‍ പുഴയിൽ ഒരു കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. പിന്നാലെ അത് കാണാതായ വൈഗയാണെന്ന് തിരിച്ചറിഞ്ഞു. ശേഷം വൈഗയുടെ പിതാവിനായി പോലീസ് തെരച്ചിൽ തുടർന്നു. പിന്നാലെ മകള്‍ക്കൊപ്പം കാണാതായ അച്ഛന്‍ മകളെ കൊന്നശേഷം രക്ഷപ്പെടതാണെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസെത്തി.