Malayalam Latest News

ഇന്ന് പെരിഹിലിയന്‍ ദിനം

ഇന്ന് ജനുവരി 3 ഈ വര്‍ഷം ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തുന്ന ദിവസം. രാവിലെ 6.08 നാണ് ഭ്രമണപഥത്തില്‍ ഭൂമി സൂര്യനോട് ഏറ്റവും അടുത്തെത്തുക. പെരിഹിലിയന്‍ അഥവാ സൂര്യസമീപസ്ഥം എന്നാണ് ഇതിനെ വിളിക്കുക.

സാധാരണ ദക്ഷിണായനാന്തം അഥവാ മകരസംക്രാന്തിയ്ക്ക് (Winter Solstice) രണ്ടാഴ്ചയ്ക്ക് ശേഷം ഇത് സാധാരണ സംഭവിക്കാറുണ്ട്.

സൂര്യനെ വലം വയ്ക്കുന്ന ഗ്രഹങ്ങളോ ഛിന്ന ഗ്രഹങ്ങളോ ധൂമകേതുക്കളോ ആയവ സൂര്യനില്‍ നിന്നുള്ള ഏറ്റവും കുറഞ്ഞ ദൂരമാണ് പെരിഹിലിയന്‍.

അടുത്ത്, സൂര്യന്‍ എന്നര്‍ത്ഥം വരുന്ന പെരി, ഹീലിയോസ് എന്നീ ഗ്രീക്ക് പഥങ്ങളില്‍ നിന്നാണ് പെരിഹിലിയന്‍ എന്ന വാക്ക് രൂപപ്പെട്ടത്.

അതേമയം ഭൂമി സൂര്യനോട് ഏറ്റവും അകലം പാലിക്കുന്ന സമയവുമുണ്ട്. ഇതിനെ അഫിലിയണ്‍ എന്നാണ് വിളിക്കുക.

എന്താണ് ഇങ്ങനെ അടുത്തതും ദൂരെയുള്ളതുമായ അകലങ്ങള്‍ ഭൂമിയും സൂര്യനും തമ്മില്‍ ഉണ്ടാവുന്നത്? സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥം ദീര്‍ഘവൃത്താകൃതിയിലാണ് എന്നതാണ് ഇതിന് പിന്നിലെ കാരണം.

2024 ജനുവരി മൂന്നിന് സൂര്യനില്‍ നിന്നും 14,71,00,632 കിലോമീറ്റര്‍ അകലത്തിലാണ് ഭൂമി സ്ഥിതി ചെയ്യുക.

ചന്ദ്രനുള്‍പ്പടെ മറ്റ് ഗ്രഹങ്ങളുടെ ഗുരുത്വാകര്‍ഷണ സ്വാധീനം കാരണം സൂര്യന് ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണപഥത്തിന്റെ ആകൃതിയില്‍ മാറ്റം വരാറുണ്ട്.

ഇതിന്റെ ഫലമായി ഓരോ 100,000 വര്‍ഷവും ഏകദേശം വൃത്താകൃതിയുള്ള ഭ്രമണ പഥത്തില്‍ നിന്നും ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥലേക്ക് ഭൂമിയുടെ സഞ്ചാരം മാറും.

1246-ലാണ് മകരസംക്രാന്തിയും പെരിഹെലിയന്‍ ദിനവും ഒരേ ദിവസം വന്നത്.

പിന്നീട് 58 വര്‍ഷത്തിലും പെരിഹെലിയന്‍, അഫിലിയോണ്‍ തീയതികള്‍ തമ്മില്‍ ഓരോദിവസത്തിന്റെ വ്യത്യാസം വന്നു.

സാധാരണ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളിലെ പെരിഹിലിയന്‍ തീയ്യതികള്‍ തമ്മില്‍ ഒന്നോ രണ്ടോ ദിവസത്തെ വ്യത്യാസവും ഉണ്ടാവാറുണ്ട്.

Leave A Reply

Your email address will not be published.