Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ദീപക്കാഴ്ചയുടെ വര്‍ണ്ണപ്പൊലിമയുമായി ഇന്ന് ദീപാവലി.

മൺചിരാതുകളിൽ ദീപം തെളിച്ചും പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ലോകമെങ്ങുമുള്ള മലയാളികൾ ദീപാവലി ആഘോഷത്തിലാണ്. തുലാമാസത്തിലെ അമാവാസി നാളിലാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. ദീപാവലി ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും പ്രാദേശിക ഭേദമുണ്ട്. എങ്കിലും പുതുവസ്ത്രങ്ങള്‍ ധരിച്ച് ദീപം തെളിയിക്കുന്നതും സമ്മാനങ്ങള്‍ കൈമാറുന്നതുമെല്ലാം എല്ലായിടത്തും പതിവാണ്.ഉത്തരേന്ത്യയില്‍ അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന വലിയ ആഘോഷമാണ് ദീപാവലി . എന്നാല്‍ ദക്ഷിണേന്ത്യയില്‍ പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളു.വനവാസശേഷം അയോദ്ധ്യയിലെത്തുന്ന ശ്രീരാമനെ ജനങ്ങൾ വരവേറ്റതിന്റെ ആഘോഷമായും ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ച ദിനത്തിന്റെ ഓർമ്മയായുമെല്ലാം ദീപാവലിയെ വാഴ്ത്താറുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശപ്രകാരം രാത്രി 8 മുതൽ 10 വരെ മാത്രമേ പടക്കം പൊട്ടിക്കാവൂ എന്ന് ആഭ്യന്തരവകുപ്പിന്റെ ഉത്തരവുണ്ട്.

Leave A Reply

Your email address will not be published.