Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഇത് പെൺ പോര് ; വയറ്റിൽ കടിയും മുതുകിൽ ഇടിയും

വട്ട പേരിനെ ചൊല്ലി വിദ്യാർത്ഥിനികൾ തമ്മിൽ ഏറ്റുമുട്ടൽ .
നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡിലാണ് സംഭവം അരങ്ങേറിയത് .ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ തമ്മിലാണ് തെറി വിളികൾ നടത്തി പരസ്പരം ഏറ്റുമുട്ടിയത് .നെടുമങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായിരുന്നു ഇവർ .പത്താം ക്ലാസ് കാരിയും ഹയർ സെക്കൻഡറി വിദ്യാർത്ഥിനിയും തമ്മിലായിരുന്നു ആദ്യം അടി തുടങ്ങിയത് .യാത്രക്കാർ തിങ്ങി നിറഞ്ഞ ബസ് സ്റ്റാൻഡിൽ സഹപാഠികളുടെ ആർപ്പുവിളികളോടെ പാഞ്ഞടുത്ത വിദ്യാർത്ഥികൾ കഴുത്തിന് കുത്തി പിടിച്ച് തമ്മിലടി തുടരുകയായിരുന്നു .കേട്ടലറക്കുന്ന അസഭ്യം വിളിച്ചു കൊണ്ടായിരുന്നു ഇരുവരും കരണത്തടി തുടങ്ങിയത് .
ആദ്യം തുറിച്ചുന്നോട്ടം , പിന്നാലെ അസഭ്യം വിളിച്ചു പറഞ്ഞ് ഹയർ സെക്കൻഡറി വിദ്യാർത്ഥിനിയാണ് അടി തുടങ്ങിയത് .
തലമുടിയിൽ ചുറ്റിപ്പിടിച്ച് പത്താം ക്ലാസ് കാരിയെ തല്ലി .
വയറ്റിൽ കടിച്ചും മുതുകിൽ കടിച്ചും പത്താം ക്ലാസുകാരി പയറ്റി തുടങ്ങിയതോടെ സഹായത്തിനായി മറ്റ് പെൺകുട്ടികളും ചീറി പാഞ്ഞെത്തി .ഇരുവർക്കും പിന്തുണ എത്തിയതോടെ പിടിച്ചു മാറ്റാനെത്തിയ ആൺകുട്ടികൾക്കും കിട്ടി തല്ല് .മുതിർന്ന യാത്രക്കാർ സംഘർഷത്തിൽ ഇടപെടാഞ്ഞത് തല്ലിന് മാറ്റ് കൂട്ടി .
കാൽ മണിക്കൂറോളം നീണ്ടു നിന്ന തമ്മിലടി പോലീസെത്തിയാണ് അവസാനിപ്പിച്ചത് .പരാതിയില്ലെന്ന് പെൺകുട്ടികൾ ആവർത്തിച്ച സാഹചര്യത്തിൽ പോലീസ് കേസെടുക്കാതെ താക്കീത് നൽകി മടങ്ങി.

Leave A Reply

Your email address will not be published.