നാന്നൂറ് സീറ്റുകള്‍ നേടി ഇന്ത്യ പിടിക്കാനിറങ്ങിയ ബിജെപിക്കും സഖ്യ കക്ഷികള്‍ക്കും തിരിച്ചടി ലഭിച്ചതെവിടെ? പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് ഇതാണ്. ഉത്തരവും വ്യക്തം. ഗ്രാമീണ മേഖലകളില്‍ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ഏറ്റ തിരിച്ചടിയാണ് എന്‍ഡിഎയെ 293 എന്ന സംഖ്യയില്‍ ഒതുക്കിയത്. കുറച്ചുകൂടി വ്യക്തമാക്കിപ്പറഞ്ഞാല്‍ ഗ്രാമീണ മേഖലയിലെ യുവജനങ്ങള്‍ക്കിടയിലെ തൊഴില്‍ പ്രതിസന്ധി, കര്‍ഷകരുടെ എതിര്‍പ്പ് എന്നിവ ഭരണ വിരുദ്ധ വികാരത്തിന്റെ ശക്തി വര്‍ധിപ്പിച്ചെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചന.ഇന്ത്യയുടെ ഗ്രാമീണ മേഖലയില്‍ ബിജെപിക്ക് വലിയ രീതിയില്‍ സ്വാധീനം ചെലുത്താനായതായിരുന്നു പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വന്‍ ഭൂരിപക്ഷത്തില്‍ ഭരണത്തിലേറാന്‍ എന്‍ഡിഎയെ സഹായിച്ചത്. ഇതിനൊപ്പം ബിജെപി മുന്നോട്ടുവച്ച വികസന വാഗ്ദാനങ്ങളും ക്ഷേമ പദ്ധതികളും സാധാരണക്കാരുടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. കര്‍ഷകര്‍ക്ക് അക്കൗണ്ടിലേക്ക് നേരിട്ട ധന സഹായം, സബ്സിഡിയുള്ള പാചക വാതകം, പൈപ്പ് വെള്ളം, സൗജന്യ ധാന്യം എന്നിവയായിരുന്നു സാധാരണക്കാരെ ആകര്‍ഷിച്ചത്. എന്നാല്‍ കൃഷി ലാഭകരമല്ലാതായതും, ഭരണകാലയളവില്‍ കൈക്കൊണ്ട നയങ്ങളും കര്‍ഷകര്‍ക്കിടയില്‍ ബിജെപിയോട് അതൃപ്തി വളര്‍ത്തുകയായിരുന്നു.