Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

തണുപ്പ് സഹിക്കാൻ വയ്യ, ഓടുന്ന ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച് യുവാക്കൾ; അറസ്റ്റിൽ

കൊടും തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്ന ട്രെയിനിനുള്ളില്‍ ചാണക വറളി കത്തിച്ച യുവാക്കൾ അറസ്റ്റിൽ. അസമിൽ നിന്ന് ഡൽഹിയിലേക്കുള്ള സമ്പർക്ക് ക്രാന്തി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൽ വ്യാഴാഴ്ചയാണ് സംഭവം. ട്രെയിൻ ഉത്തർപ്രദേശിലെ അലിഗഢിൽ എത്തിയപ്പോഴാണ് ജനറൽ കോച്ചിൽ നിന്ന് പുക ഉയരുന്നത് ആർപിഎഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്.ഫരീദാബാദ് സ്വദേശികളായ ചന്ദൻ കുമാർ, ദേവേന്ദ്ര സിംഗ് എന്നിവരെയാണ് റെയിൽവേ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ചു എന്ന വകുപ്പ് ചുമത്തിയാണ് നടപടി. ജനറൽ കോച്ചിനുള്ളിൽ തണുപ്പ് കൂടുതലാണെന്നും സഹിക്കവയ്യാതെയാണ് ചാണക വറളി കത്തിച്ചതെന്നും യുവാക്കൾ ആർ.പി.എഫ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇവർക്കൊപ്പം തീകാഞ്ഞ 14 യാത്രക്കാരെ കസ്റ്റഡിയിലെടുത്തെങ്കിലും മുന്നറിയിപ്പ് നൽകി വിട്ടയച്ചു.

Leave A Reply

Your email address will not be published.