കോട്ടയം: മുണ്ടക്കയത്ത് അയൽവാസി
യുവാവിനെ കുത്തിക്കൊന്നു. മുണ്ടക്കയം
ഇഞ്ചിയാനിയിലാണ് യുവാവിനെ
അയൽവാസി വാക്കു തർക്കത്തെ തുടർന്ന്
കുത്തിക്കൊലപ്പെടുത്തിയത്. മുണ്ടക്കയം
പാറത്തോട് ഇഞ്ചിയാനി ആലുമ്മൂട്ടിൽ ജോയൽ
ജോസഫി(27) നെയാണ് അയൽവാസി
കുത്തിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട്
പ്രദേശവാസിയായ ബിനോയിയെ പൊലീസ്
സംഘം കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ
അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
ശനിയാഴ്ച രാവിലെ 8.15 ഓടെയായിരുന്നു
സംഭവം. അയൽവാസികളുമായി നിരന്തരം
തർക്കമുണ്ടാക്കിയിരുന്ന ആളായിരുന്നു
ബിനോയ് എന്നു പൊലീസ് പറയുന്നു. ഇന്നു
പുലർച്ചെയും ഇവിടെ ഇരുവരും തമ്മിൽ
വാക്കേറ്റവും സംഘർഷവും ഉണ്ടായി. ഇതിനിടെ
കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച്
ജോയലിനെ കുത്തുകയായിരുന്നുവെന്ന്
പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ്
കേസെടുത്തു. ജോയലിന്റെ മൃതദേഹം
മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രി
മോർച്ചറിയിൽ.