കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തുന്ന “‘ശേഷം മൈക്കിൽ ഫാത്തിമ'”യുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം നവംബർ 17ന് തിയറ്ററുകളിലെത്തും. മനു സി കുമാർ സംവിധാനം ചെയ്ത അനിരുദ്ധ് രവിചന്ദർ ആലപിച്ച ഗാനവും ടീസറും പ്രേക്ഷകർക്കിടയിൽ തരംഗമായി. ചിത്രത്തിൽ ഫുട്ബോൾ കമന്റേറ്ററായ ഫാത്തിമ എന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്. കല്യാണിയുടെ കരിയറിലെ ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ പുതിയ ചിത്രമാണിത്. വിജയ് ചിത്രം ലിയോ, ജവാൻ, ജയിലർ എന്നിവയുടെ ബോക്‌സ് ഓഫീസ് വിജയത്തിന് ശേഷം ഗോകുലം മൂവീസ് ആഗോള തലത്തിൽ ഒരു മലയാളം ചിത്രം റിലീസ് ചെയ്യുന്നു, തുടർന്ന് മൈക്കിൽ ഫാത്തിമയും. ഗോകുലം മൂവീസിന്റെ കേരളത്തിലെ വിതരണ പങ്കാളികളായ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്.