Malayalam Latest News

വാഹന മോഷ്ടാക്കളെ പോലീസ് പിന്തുടർന്ന് പിടികൂടി

കൊല്ലം റൂറൽ ജില്ലയിലെ കൊട്ടാരക്കര, കൊല്ലം സിറ്റിയിലെ കണ്ണനല്ലൂർ എന്ന സ്ഥലങ്ങളിൽ നിന്നും രണ്ട് ബൈക്കുകൾ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തിക്കൊണ്ടു പോകുന്നതായി കൊല്ലം റൂറൽ കൺട്രോളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സമയം കൊല്ലം റൂറൽ ഹൈവേ പെട്രോളിങ് സംഘം അതിസാഹസികമായി പ്രതികളെ പിൻതുടർന്ന് തെന്മല കഴുതുരുട്ടി ആനച്ചാടി പാലത്തിന് സമീപം വെച്ച് പ്രതികൾ സഞ്ചരിച്ചു പോയ വാഹനം തടയുകയും പ്രതികളേയും മോഷ്ടിച്ച് കടത്താൻ ശ്രമിച്ച വാഹനങ്ങൾ ഉൾപ്പെടെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. തിരുനെൽവേലി സ്വദേശികളായ സിക്കന്ദർ വയസ്സ് (21) ശബരി വയസ്സ് (20) എന്നിവരെയാണ് തെന്മല കഴുതുരുട്ടിയിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. ഈ സമയം വാഹന ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികളിലൊരാളായ ശബരിയെ പിന്നീട് നടത്തിയ തിരിച്ചിലിൽ പോലീസ് പിടികൂടുകയും ചെയ്തിട്ടുള്ളതാണ്. ഹൈവേ പെട്രോളിങ് ഓഫീസർ എസ് ഐ ബൈജു എം മീരയുടെ നേതൃത്വത്തിൽ പത്തനാപുരം പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ വിജിൽ രാജ്, അച്ചൻകോവിൽ പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ അരുൺ എന്നിവരടങ്ങിയ പോലീസ് അംഗമാണ് പ്രതികളെ പിന്തുടർന്ന് പിടികൂടിയത്.

Leave A Reply

Your email address will not be published.