Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

ഭാവഭേദമില്ലാതെ പത്മകുമാർ, കൈകെട്ടി നിൽപ്പ്; തട്ടിക്കൊണ്ടുപോകലിൻ്റെ ആദ്യദിവസം വീട്ടിൽ പുനരാവിഷ്കരിച്ചു

കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുമായി ക്രൈം ബ്രാഞ്ചിൻ്റെ തെളിവെടുപ്പ്. പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെആർ പത്മകുമാർ (52), ഭാര്യ എംആർ അനിതകുമാരി (45), മകൾ പി അനുപമ (20) എന്നിവരെ ചാത്തന്നൂരിലെ ഇവരുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനു മുന്നോടിയായി ഫൊറൻസിക് വിദഗ്ധർ വീട്ടിലും കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിലും പരിശോധന നടത്തി.ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എംഎം ജോസിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. പ്രതികളെ എത്തിക്കുമെന്ന വിവരമറിഞ്ഞതോടെ നിരവധി പേർ ഇവിടേക്ക് എത്തിയിരുന്നു. പോലീസ് കയർകെട്ടിയാണ് ആളുകളെ നിയന്ത്രിച്ചത്. ആദ്യം പത്മകുമാറിനെയാണ് പോലീസ് വാഹനത്തിൽനിന്ന് പുറത്തിറക്കിയത്. പിന്നാലെ അനിതാകുമാരിയെയും അനുപമയെയും പുറത്തിറക്കി.പത്മകുമാറിന് ഭാവഭേദങ്ങളില്ലായിരുന്നു. കൈകെട്ടിയായിരുന്നു നിൽപ്പ്. അനിതാകുമാരിയുടെയും അനുപമയുടെയും തല മറച്ചായിരുന്നു പോലീസ് എത്തിച്ചത്. ആറു വയസ്സുകാരിയെ തട്ടിയെടുത്ത ശേഷം പാർപ്പിച്ചത് ഇതേ വീട്ടിലായിരുന്നു. കുട്ടിയെ തട്ടിയെടുത്ത ദിവസത്തെ സംഭവങ്ങൾ വീടിനുള്ളിൽ പുനരാവിഷ്കരിച്ചു

Leave A Reply

Your email address will not be published.