Malayalam Latest News

തടിമില്ലിലെ ഷെഡ്ഡില്‍ പ്രതികള്‍, പോലീസ് കാത്തിരുന്നത് മൂന്നുദിവസം, കീഴ്പ്പെടുത്തിയത് രാത്രി 11 ന്

പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയായ ജോര്‍ജ് ഉണ്ണൂണ്ണിയുടെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടാന്‍ പോലീസ് സംഘം കാത്തിരുന്നത് മൂന്നുദിവസം. സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌ക് അടക്കം മോഷ്ടിച്ചാണ് ഇവര്‍ കൊലപാതകം നടത്തി രക്ഷപ്പെട്ടത്. അതിനാല്‍തന്നെ ഏറെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതികള്‍ തെങ്കാശിയിലുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്.പ്രതികളെ പിടികൂടാന്‍ കേരള പോലീസിന് തമിഴ്‌നാട് പോലീസിന്‍റെ സഹായം ലഭിച്ചു. തെങ്കാശിയില്‍നിന്ന് 15 കിമീ അകലെയുള്ള അയ്യാപുരത്തെ തടിമില്ലിലാണ് പ്രതികള്‍ കൊലപാതകത്തിന് ശേഷം കഴിഞ്ഞത്. ജീവനക്കാര്‍ക്കായുള്ള ഷെഡ്ഡുകളിലാണ് പ്രതികളായ മദ്രാസ് മുരുകനെന്ന് വിളിപ്പേരുള്ള മുരുകനും (42), സുബ്രഹ്മണ്യനും (24) ഉണ്ടായിരുന്നത്. ഏക്കര്‍ കണക്കിന് വിസ്തൃതിയുള്ള മാവിന്‍ത്തോട്ടത്തിന് നടുവിലാണ് തടിമില്‍ സ്ഥിതി ചെയ്യുന്നത്.പ്രതികള്‍ തടിമില്ലിലെ ഷെഡ്ഡിലുണ്ടെന്ന് കണ്ടെത്തിയെങ്കിലും ഒട്ടേറെ ഷെഡുകള്‍ ഉള്ളതിനാല്‍ അതിലേതിലാണ് പ്രതികളുള്ളതെന്ന് കണ്ടെത്താന്‍ പോലീസിന് പെട്ടെന്ന് കഴിഞ്ഞില്ല. തമിഴ്‌നാട് പോലീസിന്‍റെ സഹായത്തോടെ രാത്രി 11 മണിയോടെ ഷെഡ് വളഞ്ഞാണ് പ്രതികളെ പിടികൂടാനായത്. പ്രതികള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സംഘം പിടികൂടി. പോലീസിന്‍റെ നീക്കങ്ങള്‍ അറിയാന്‍ മുരുകന്‍ മറ്റുള്ളവരുടെ മൊബൈലില്‍ യുട്യൂബ് ചാനലുകളും ഓണ്‍ലൈന്‍ സൈറ്റുകളും വീക്ഷിച്ചിരുന്നു.

Leave A Reply

Your email address will not be published.