കോഴിക്കോട് : മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെ ഇന്ന് ചോദ്യം ചെയ്യും.
നടക്കാവ് പോലീസ് സ്റ്റേഷനിൽ സുരേഷ് ഗോപി ഹാരാജാകുന്നതിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ നടക്കുക.
നടക്കാവ് ഇംഗ്ലീഷ് പളളി മുതല്‍ നടക്കാവ് പൊലിസ് സ്റ്റേഷൻ വരെ ബിജെപി പ്രവർത്തകരോടൊപ്പം പദയാത്ര നടത്തിയാണ് സുരേഷ് ഗോപി പൊലിസിന് മുന്നിൽ ഹാജരാവുക.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, എം.ടി.രമേഷ്, പി.കെ.കൃഷ്ണദാസ് തുടങ്ങിയ നേതാക്കള്‍ സുരേഷ് ഗോപിയെ അനുഗമിക്കും.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ വിവാദ സംഭവം ഉണ്ടായത്. സംഭവത്തിൽ ഐ.പി.സി 354എ വകുപ്പ് ചുമത്തി സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു.
ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് തന്നെ സുരേഷ് ഗോപിയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. എന്നാൽ സുരേഷ് ഗോപിക്ക് മേലുള്ളത് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ആയതിനാൽ ഇന്ന് തന്നെ ജാമ്യവും നൽകിയേക്കും.