മാനന്തവാടി: വയനാട് മാനന്തവാടി കുഴിനിലം ചെക്ക്ഡാമിന് സമീപം വൈദ്യുതാഘാതമേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു. കണിയാരം ഫാ. ജികെഎം സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയും കുഴിനിലം അടുവാങ്കുന്ന് കോളനിയിലെ രാജു – ബിന്ദു ദമ്പതികളുടെ മകനുമായ അഭിജിത്ത് (14) ആണ് മരിച്ചത്.വൈകുന്നേരം അഞ്ചുമണിയോടെ ചെക്ക്ഡാമിലെ വെള്ളക്കെട്ടിൽ മീൻപിടിക്കുന്നതിനിടയിലാണ് ഷോക്കേറ്റതെന്നാണ് സൂചന. ഉടൻതന്നെ വയനാട് മെഡിക്കൽ കോളേജിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഭിജിത്തിന് വൈദ്യുതാഘാതമേൽക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. അജിത്ത്, അപ്പു, അമ്മു എന്നിവരാണ് അഭിജിത്തിന്റെ സഹോദരങ്ങൾ.