നിയമസഹായം തേടിയെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സീനിയർ ഗവണ്മെന്റ് പ്ലീഡർ പി ജി മനുവിനെ പുറത്താക്കി .അഡ്വക്കേറ് ജനറൽ ആണ് രാജികത്ത് എഴുതി വാങ്ങിയത് .ചോറ്റാനിക്കര പോലീസ് യുവതിയുടെ പരാതിയെ തുടർന്ന് ബലാസംഘം അതുപോലെതന്നെ സ്ത്രീത്വത്തെ അപമാനിക്കൽ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കൽ എന്നിവകുപ്പുകൾ ചേർത്താണ് കേസേടുത്തിരിക്കുന്നത് . ഇദ്ദേഹം ഇരയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു “അഞ്ചുവർഷമായി നരകിക്കുന്ന ഈ കേസ് തീരണമെങ്കിൽ ഞാൻ ആവശ്യപ്പെടുന്ന രീതിയിൽ എല്ലാം സഹകരിക്കണം എങ്കിൽ മാത്രമേ കേസ് നല്ലപോലെ തീരുകയുള്ളൂ. നീ വിചാരിക്കുന്നത് പോലെയല്ല ഈ കേസിൽ നീ പ്രതിസ്ഥാനത്ത് എത്താൻ വരെ സാധ്യതയുണ്ട് പക്ഷേ ഞാൻ നിന്നെ രക്ഷിക്കാം ഊരി എടുക്കാം നീ ഒന്നും മനസ്സിൽ മാത്രം മതി ” ഈ സംസാര രീതിയായിരുന്നു ഗവണ്മെന്റ് പ്ലീഡർന്റെ അടുത്ത നിന്ന് ഉണ്ടായത് .നീതി വാങ്ങിച്ചു തരേണ്ടവർ തന്നെ താങ്കളുടെ സ്ഥാനം വരെ ദുരുപയോഗം ചെയ്തു താങ്കൾ ഇങ്ങനെ ചെയ്താൽ തന്നെ ഒന്നും സംഭവിക്കില്ല എന്നും പറഞ്ഞു നടക്കുന്ന ഒരു നാടായി മാറിയിരിക്കുകയാണ് കേരളം.ഈ കുട്ടിയെ ഇദ്ദേഹം HIGH COURT OF KERALA SENIOR GOVT.PLEADER എന്ന സ്ഥാനം ഉപയോഗിച്ച പലപ്പോഴുമായി ഇദ്ദഹത്തിന്റെ ആവിശ്യത്തിന് വേണ്ടി ഉപയോഗിച്ചിരുന്നു . ഈ കേസിന്റെ വക്കിലായ അഡ്വക്കേറ്റ് ബബിത കൊട്ടരക്കര മീഡിയയോട് യോട് സംസരിക്കുന്നു