ആൻഡ്രോയിഡ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് സാംസങ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളായ എസ്24 സീരീസ് ലോഞ്ച്ചെയ്തു. സാംസങ് കഴിഞ്ഞ വർഷം പുറത്തിറക്കിയ പ്രീമിയം സെഗ്മെന്റ് ഫോണുകളായ എസ്23 സീരീസിന് വിപണിയിൽ വൻ സ്വീകാര്യത നേടാനായതോടെ ലോകമെമ്പാടുമുള്ള സ്മാർട്ട്ഫോൺ പ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സ്മാർട്ട് ഫോൺ സീരീസാണ് എസ്24.സാംസങ് ഗാലക്സി എസ്24, ഗാലക്സി എസ്24 പ്ലസ്, ഗാലക്സി എസ്24 അൾട്ര എന്നീ മൂന്നു മോഡലുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പ്രീമിയം സെഗ്മെന്റെ കൈയ്യാളുന്ന ആപ്പിളിന്റെ ഏറ്റവും ശക്തനായ എതിരാളിയാണ് സംസങ് ഗാലക്സി എസ് സീരീസ്. ക്യാമറയ്ക്കും പെർഫോമെൻസിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സാംസ്ങ് എസ് സീരീസിൽ ഇത്തവണ എഐ ഫീച്ചർ എത്തുന്നു എന്നതു തന്നെയായിരുന്നു പുറത്തുവന്ന ഏറ്റവും വലിയ സവിശേഷത.ഹിന്ദി ഉൾപ്പെടെയുള്ള വിവിധ ഭാഷകളിലേക്കുള്ള റിയൽ ടൈം ട്രാൻസിലേഷൻ, ക്യാമറ അടക്കമുള്ള സേവനങ്ങളിലെ എഐ പിന്തുണ, ഗൂഗിളിനൊപ്പം കൈകോർക്കുന്ന പുതിയ ബ്രൗസിംഗ് ഫീച്ചറുകളടക്കും ഒരുകൂട്ടം ആകർഷകമായ ഫീച്ചറുകളുമായാണ് എസ്24 സീരീസ് ആവതരിപ്പിച്ചിരിക്കുന്നത്. ചന്ദ്രനെ സൂം ചെയ്യാൻ സാധിക്കുന്ന 200,100 എംപി ക്യാമറ ആവതരിപ്പിച്ച് കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറക്കിയ സാംസങ് എസ്23, എസ്22 സീരീസുകൾ വലിയ തരംഗമാണ് സ്മാർട്ട്ഫോൺ വിപണിയിൽ ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ ഈ വർഷം പുറത്തിറക്കുന്ന ഫോണുകളിൽ എന്ത് ആത്ഭുതമാണ് സാംസങ് കരുതിവയ്ക്കുന്നത് എന്ന ആകാംഷയിലാണ് സാംസങ് ആരാധകർ