ചെന്നൈ: കേരളത്തിന് അനുവദിച്ച ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് ചെന്നൈയിൽ നിന്ന് പുറപ്പെട്ടു. രാവിലെ 4.30 ന് പുറപ്പെട്ട ട്രെയിൻ വൈകീട്ട് 4.15 ന് ആണ് കോട്ടയത്ത് എത്തുക. ശബരിമല സീസണിൽ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുന്നത്.ആദ്യ ഘട്ടത്തിൽ 25 വരെയാണ് ട്രെയിൻ സർവ്വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 15, 16, 17, 22, 24 തീയതികളിലായി നാല് ദിവസത്തെ സർവ്വീസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ഞായർ ദിവസങ്ങളിൽ ചെന്നൈയിൽ നിന്ന് രാവിലെ നാലരയ്ക്ക് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 4.15 ന് കോട്ടയത്ത് എത്തും.ശനി തിങ്കൾ ദിവസങ്ങളിൽ രാവിലെ 4.40 ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 5. 15 ന് ചെന്നൈയിലെത്തും. കാട്പാഡി, സേലം, പാലക്കാട്, ആലുവ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. ഈ പ്രത്യേക ട്രെയിനുകളിലേക്കുള്ള മുൻകൂർ ബുക്കിംഗ് ഡിസംബർ 14 വ്യാഴാഴ്ച രാവിലെ എട്ട് മണി മുതൽ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽ റെയിൽ വേ നേരത്തെ അറിയിച്ചിരുന്നു.
നവംബർ 17 ന് ആരംഭിച്ച മണ്ഡല – മകരവിളക്ക് സീസണിൽ ശബരിമല ക്ഷേത്രത്തിൽ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഈ വർഷം 1.20 ലക്ഷം ഭക്തർ ക്ഷേത്രത്തിൽ എത്തുന്നുണ്ടെന്നാണ് സർക്കാർ കണക്ക്.