Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

റോബിന്‍ ബസ് ഇന്ന് വീണ്ടും കോയമ്പത്തൂരിലേക്ക്

റോബിന്‍ ബസ് ഇന്ന് പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂരിലേക്ക് സർവീസ് തുടങ്ങി. ഇന്ന് രാവിലെ 7 മണിക്ക്
പത്തനംതിട്ടയില്‍ ബസ് പുറപ്പെട്ടു. കോടതി ഉത്തരവ് ലംഘിച്ച് പരിശോധനകൾ ഉണ്ടാകില്ലെന്ന് കേരളവും തമിഴ്നാടും ഇന്നലെ സുപ്രിംകോടതിയെ അറിയിച്ചു.അഞ്ച് മണിക്ക് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന ബസ്, തകരാര്‍ കണ്ടതിനെ തുടര്‍ന്ന് വര്‍ക്ക്‌ഷോപ്പില്‍ കയറ്റിയതിനാല്‍ വൈകിയാണ് പുറപ്പെട്ടത്.ഇന്നും വരും ദിവസങ്ങളും ബുക്കിങ് ഫുൾ ആണെന്നും ബസ് ഡ്രൈവർ പറയുന്നു.പൂക്കുലയും പഴക്കുലയും നോട്ടുമാലയും നല്‍കി റോബിന്‍ ബസിന് പത്തനംതിട്ടയില്‍ വന്‍ സ്വീകരണമാണ് ഒരു സംഘം നാട്ടുകാര്‍ നല്‍കിയത്. തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന്‍ ബസ് ഇന്നലെയാണ് വിട്ടുനല്‍കിയത്.10,000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമയായ ഗിരീഷിന് വിട്ട് കൊടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. പെര്‍മിറ്റ് ലംഘനത്തിനാണ് പിഴ ഈടാക്കിയത്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ആര്‍ടിഒയുടെതാണ് നടപടി.

Leave A Reply

Your email address will not be published.