തിരുവനന്തപുരം: സർക്കാർ ആശുപത്രിയിൽ ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അറസ്റ്റിൽ. അരവിന്ദ് വെട്ടിക്കലി (29) നെയാണ് കന്റോൺമെന്റ് പോലീസ് അറസ്റ്റുചെയ്തത്.
50,000 രൂപയാണ് കോട്ടയം ഗവ. ജനറൽ ആശുപത്രിയിൽ ജോലി നൽകാമെന്ന് കാണിച്ച് ഇയാൾ തട്ടിയത്. പകരമായി വ്യാജ നിയമന ഉത്തരവും ഇയാൾ നൽകി. എം.പിയുടെ ക്വാട്ടയിൽ റിസപ്‌ഷനിസ്റ്റായി നിയമനം നൽകും എന്നായിരുന്നു കരുനാഗപ്പള്ളി സ്വദേശിക്ക് ഇയാൾ കൊടുത്ത വാഗ്ദാനം. നിയമന ഉത്തരവുമായി ജനുവരി 17-ന് ജോലിക്കെത്തിയപ്പോഴാണ് യുവതി തട്ടിപ്പ് മനസ്സിലാക്കുന്നത്. എന്നാൽ സംഭവത്തിൽ ഇവർ പരാതി നൽകിയിരുന്നില്ല.എന്നാൽ യൂത്ത് കോൺഗ്രസ് നേതാവ് കൈമാറിയ കത്തിന്റെ പകർപ്പ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ ആരോഗ്യവകുപ്പ് ഡയറക്ടർ പോലീസിൽ
പരാതി നൽകി. ഇതിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവം മാധ്യമങ്ങളിലേക്കും എത്തുകയായിരുന്നു.