Malayalam Latest News (ഇന്നത്തെ മലയാളം വാർത്തകൾ )

കാനിൽ ഇന്ത്യക്കും മലയാളത്തിനും അഭിമാനം; ‘ഓൾ വി ഇമാജിൻ അസ് ലൈറ്റി’ന് ​ഗ്രാൻഡ് പ്രീ പുരസ്കാരം

ദില്ലി: കാൻ ചലച്ചിത്രോത്സവത്തിൽ അഭിമാനമായി ഇന്ത്യയും മലയാളവും. മുംബൈ സ്വദേശിയായ പായൽ കപാഡിയ എന്ന സംവിധായിക ഒരുക്കിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിനാണ് ഇത്തവണ ​മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ​ഗ്രാൻഡ് പ്രീ പുരസ്കാരം. മലയാളത്തിലും ഹിന്ദിയിലും ഒരുക്കിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് മലയാളി താരങ്ങളായ ദിവ്യപ്രഭയും കനി കുസൃതിയുമാണ്. 22 ചിത്രങ്ങളാണ് മത്സര വിഭാഗത്തിൽ ഉണ്ടായിരുന്നത്. ​ഗോൾഡൻ പാമിനായി മത്സരിച്ച ചിത്രത്തിന്റെ പ്രിമിയർ വെള്ളിയാഴ്ച ആയിരുന്നു.

Leave A Reply

Your email address will not be published.