Malayalam Latest News - ഇന്നത്തെ മലയാളം വാർത്തകൾ

‘പ്രേമം’ എക്കാലത്തെയും പ്രിയപ്പെട്ട സിനിമ: അൽഫോൺസ് സിനിമ ചെയ്യുന്നത് നിർത്തരുതെന്ന് തമിഴ് സംവിധായിക സുധ കൊങ്കര.

അൽഫോൺസ് പുത്രൻ സിനിമ ചെയ്യുന്നതു നിർത്തരുതെന്ന് തമിഴ് സംവിധായിക സുധ കൊങ്കര. മാനസികമായി മോശമായ അവസ്ഥയിലായിരിക്കെ ‘പ്രേമം’ എന്ന സിനിമയാണ് തനിക്ക് ഉണർവു പകർന്നത്. അൽഫോൺസ് പുത്രന്റെ ‘പ്രേമം’ തനിക്ക് എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണെന്നും സുധ കൊങ്കര പറയുന്നു.ഏതു രൂപത്തിലായാലും താങ്കളുടെ കലാസൃഷ്ടി നിർത്തരുതെന്നും അത് താൻ ഉറപ്പായും കാണുമെന്നും സുധ കൊങ്കര സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ് അൽഫോൺസ് പുത്രൻ സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിച്ചത്.തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് സ്വയം കണ്ടെത്തിയെന്നും ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അൽഫോൺസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ പറഞ്ഞു.

Leave A Reply

Your email address will not be published.