കോട്ടയം : പാലാ സ്റ്റേഷനില്‍വച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് പരാതിയുമായി വിദ്യാര്‍ഥി.
പെരുമ്പാവൂര്‍ സ്വദേശിയായ പോളിടെക്നിക് വിദ്യാര്‍ഥി ആശുപത്രിയിൽ ചികിത്സയിലാണ്.
സ്റ്റേഷനിലെ ക്യാമറയില്ലാത്ത ഭാഗത്തുവച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി. പുറത്തുപറഞ്ഞാല്‍ കേസില്‍ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ഥി പറയുന്നു.
എന്നാല്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചിട്ടില്ലെന്നും ലൈസന്‍സില്ലാതെ കാറോടിച്ചത് ചോദ്യംചെയ്ത് വിട്ടയച്ചെന്നും പൊലീസ് പറഞ്ഞു.
കാറിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നു, കൈകാണിച്ചിട്ടും നിര്‍ത്താതെപോയി.
വിദ്യാര്‍ഥിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ അമ്മയ്ക്കെതിരെയും കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.