KERALA NEWS TODAY – മലപ്പുറം: ചേളാരിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ നാലു വയസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ.
ചേളാരിയിലെ വാടക കെട്ടിടത്തിലാണ് കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ഇതേ കെട്ടിടത്തിൽ അടുത്ത മുറിയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് കുഞ്ഞിനെ പീഡനത്തിന് ഇരയാക്കിയത്.
തൊട്ടടുത്ത മുറിയിൽ നിന്ന് കരഞ്ഞുകൊണ്ട് വരുന്ന കുട്ടിയെ കണ്ട അമ്മ, സംശയത്തെ തുടർന്ന് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ഇവിടേക്കെത്തിയ നാട്ടുകാർ പ്രതിയെ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറി.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതോടെ ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിച്ചു.
പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.