NATIONAL NEWS- ന്യൂഡല്‍ഹി: മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജാമ്യം ഏപ്രില്‍ 13 വരെ നീട്ടി. സൂറത്ത് സെഷന്‍സ് കോടതിയാണ് രാഹുലിന് ജാമ്യം നീട്ടി നല്‍കിയത്.
കേസിലെ വിധിക്കെതിരെ രാഹുല്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. കുറ്റക്കാരനാണെന്ന കണ്ടെത്തലും ശിക്ഷ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.
കുറ്റക്കാരനെന്ന കണ്ടെത്തല്‍ മരവിപ്പിക്കണമെന്ന ആവശ്യത്തിന്മേലുള്ള വാദം 13-ന് തുടരുമെന്നാണ് ലഭ്യമാകുന്ന വിവരം.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോടൊപ്പമായിരുന്നു രാഹുല്‍ കോടതിയിലെത്തിയത്.