തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിൽ ഒറ്റക്കൊമ്പന്റെ അക്രമത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു. രണ്ടാം പാപ്പാൻ എ.ആർ.രതീഷ് ആണ് കൊല്ലപ്പെട്ടത്. ഗുരുവായൂർ ആനക്കോട്ടയിലെ ചന്ദ്രശേഖരൻ എന്ന ആനയാണ് പാപ്പാൻ രതീഷിനെ ക്രൂരമായി കുത്തിയും ചവിട്ടിയും കൊലപ്പെടുത്തിയത്. അക്രമത്തിൽ ഗുരുതര പരിക്കേറ്റ പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്ന് ഉച്ചക്ക് 2.30 നായിരുന്നു സംഭവം.
അക്രമ സ്വഭാവം കാരണം 28 വർഷമായി പുറത്തിറക്കാതിരുന്ന ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനെ ഈയിടെയാണ് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് തുടങ്ങിയത്. കെട്ടു തറയിൽ തളച്ചിരുന്ന കൊമ്പൻ ചന്ദ്രശേഖരനെ വൃത്തിയാക്കുന്നതിനായി രതീഷ് പിന്നിലൂടെ ആനയുടെ പുറത്ത് കയറുമ്പോൾ തുമ്പികൈ കൊണ്ട് പാപ്പാനെ എടുത്ത് തറയിൽ ഇട്ട് കുത്തുകയായിരുന്നു. പിന്നീട് ചവിട്ടുകയും മസ്തകം കൊണ്ട് ഞെരിച്ച ശേഷം എടുത്ത് എറിയുകയായിരുന്നു